Friday, April 19, 2024
spot_img

ല​ണ്ട​നി​ലെ ഭൂ​മി ഇ​ട​പാ​ട്; റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

ദില്ലി: ല​ണ്ട​നി​ലെ ഭൂ​മി ഇ​ട​പാ​ടില്‍ ഉണ്ടായ സാമ്പ​ത്തി​ക​ ക്ര​മ​ക്കേട് സംബന്ധിച്ച കേസില്‍ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ഇന്ന് രാ​വി​ലെ​ വ​ദ്ര ജാം​ന​ഗ​റി​ലെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റിന്‍റെ ഓ​ഫീ​ലെ​ത്തി.ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വ​ദ്ര എ​ന്‍​ഫോ​ഴ്മെ​ന്‍റ് ഡയറക്ടറേറ്റിന്‍റെ മു​ന്‍​പാ​കെ ഹാ​ജ​രാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും അന്വേഷണ ഉദ്യോഗസ്ഥര്‍ വ​ദ്ര​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ വ​ദ്ര നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു. രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും വദ്ര ആരോപിച്ചിരുന്നു. ല​ണ്ട​നി​ലെ ബ്ര​യ​ന്‍​സ്റ്റ​ണ്‍ സ്ക്വ​യ​റി​ല്‍ 19 ല​ക്ഷം പൗ​ണ്ടി​ന് ഭൂ​മി വാ​ങ്ങി​യ​ത് വ​ദ്ര​യ്ക്കു വേ​ണ്ടി​യാ​ണെ​ന്നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​ള്ള ഇ​ട​പാ​ടാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നു​മാ​ണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ക​ണ്ടെ​ത്ത​ല്‍.

Related Articles

Latest Articles