Monday, September 21, 2026

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യും;ഈ മാസം 26ന് ഹാജരാകാൻ നിർദ്ദേശം

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡി വീണ്ടും ചോദ്യം ചെയ്യും . ഈ മാസം 26ന് ഹാജരാകണമെന്നാണ് നിർദേശം. 25ന് ഹാജരാകണമെന്നായിരുന്നു നേരത്തെ ഇഡി അറിയിച്ചിരുന്നത്.
ഇതിന് മുമ്പ് സോണിയയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സോണിയയുടെ അപേക്ഷ പ്രകാരം ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിൽ ഒതുക്കുകയായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കിയത്. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് സോണിയ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

നേരത്തേ, ജൂൺ 8ന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ കൊറോണ രോഗബാധിതയായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി വിശദമായി ചോദ്യം ചെയ്തു.

Related Articles

Latest Articles