Saturday, May 18, 2024
spot_img

വായ്പ തട്ടിപ്പ്;പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ ഇഡിയുടെ പരിശോധന തുടരുന്നു,പരിശോധിക്കുന്നത് 2016 മുതലുള്ള രേഖകൾ

വയനാട്: വായ്പ തട്ടിപ്പ് ആരോപണം നേരിടുന്ന വയനാട് പുല്‍പ്പള്ളിയിലെ സഹകരണ ബാങ്കിൽ ഡിയുടെ പരിശോധന തുടരുന്നു.തട്ടിപ്പ് നടന്ന 2016 മുതലുള്ള മൂന്ന് വർഷത്തെ രേഖകളാണ് പരിശോധിക്കുന്നത്. ഇഡിയുടെ കൊച്ചി-കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.ഇന്നലെ കെകെ എബ്രഹാമിന്റെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.ബാങ്ക് മുന്‍ ഭരണസമിതി പ്രസിഡന്റ് അടക്കം രണ്ട് പേര്‍ തട്ടിപ്പ് കേസില്‍ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.

അതേസമയം വായ്പ തട്ടിപ്പിന് ഇരയായ പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകന്‍ അടുത്തകാലത്ത് ഇവിടെ ജീവനൊടുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കിയത്. 70,000 രൂപ വായ്പ എടുത്ത കര്‍ഷകന് 40 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും പലിശ അടക്കം 65 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും കാണിച്ച് നോട്ടീസ് വന്നിരുന്നു.

അതേസമയം രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി കുടുംബം വ്യക്തമാക്കി.വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുറിപ്പ് കണ്ടെത്തിയത്.കെ കെ എബ്രഹാം, സജീവൻ കൊല്ലപ്പള്ളി, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിലുള്ളതായാണ് വിവരം.പോലീസ് ആത്മഹത്യാ കുറിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്.എന്നാൽ ആത്മഹത്യാ കുറിപ്പ് രാജേന്ദ്രന്റേത് തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles