Saturday, May 18, 2024
spot_img

വീ​ട്ടി​ൽ എം.ഡി.എം.എ വിൽപ്പന; 13.730 ഗ്രാം മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ൽ വിൽപ്പനക്കായി സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ. പ​യ്യാ​ന​ക്ക​ൽ തൊ​പ്പി​ക്കാ​ര​ൻ വ​യ​ൽ​വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ​യ്യാ​ക്ക​ൽ പ​ട്ടാ​ർ​തൊ​ടി​യി​ൽ സ​ർ​ജാ​സ് (38) ആ​ണ് പിടിയിലായത്. ഇയാളിൽ നിന്നും 13.730 ഗ്രാം ​എം.​ഡി.​എം.​എ​യും പോലീസ് പിടികൂടിയിട്ടുണ്ട്.

പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി​യെ സി​റ്റി സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും പ​ന്നി​യ​ങ്ക​ര പോ​ലീ​സും ചേ​ർ​ന്നാണ് യുവാവിനെ പി​ടി​കൂ​ടിയത്. സ​ർ​ജാ​സി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ വ​ലി​യ അ​ള​വി​ൽ എം.​ഡി.​എം.​എ ന​ൽ​കു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പ​ല​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പ​ന്നി​യ​ങ്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശം​ഭു​നാ​ഥ് പ​റ​ഞ്ഞു.

Related Articles

Latest Articles