Monday, May 20, 2024
spot_img

കലാപത്തിലും തീവയ്പ്പിലും പാപുവ ന്യൂ ഗിനിയയിൽ എട്ട് മരണം: പോലീസിൻ്റെ രാജ്യവ്യാപകമായ പണിമുടക്ക് കലാപ നിയന്ത്രണം വൈകിച്ചു

പാപുവ ന്യൂ ഗിനിയ- രാജ്യ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ ഉടലെടുത്ത കലാപത്തിൽ എട്ട് പേർ മരിക്കുകയും നിരവധി വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. ശമ്പളത്തർക്കവുമായി ബന്ധപ്പെട്ട് രാജ്യത്തെ ക്രമസമാധാനം നിയന്ത്രിക്കുന്ന പോലീസ് പണിമുടക്കിയതിനെ തുടർന്നാണ് കലാപകരികൾ വ്യാപകമായി കൊള്ളയും നാശനഷ്ടങ്ങളും ഉണ്ടാക്കിയത്. ബുധനാഴ്ച പോലീസിൻ്റെ അഭാവത്തിലാണ് നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളികലാപവും കൊള്ളയും നടന്നത്.

വർദ്ധിച്ചുവരുന്ന ദൈനംദിന ചെലവുകളും ഉയർന്ന തൊഴിലില്ലായ്മയും കാരണം പാപുവ ന്യൂ ഗിനിയ രാജ്യം ഏറെ സംഘർഷത്തിലൂടെയാണ് അടുത്തിടെ കടന്നുപൊയികൊണ്ടിരുന്നത്. സംഭവത്തിൽ പ്രധാനമന്ത്രി ജെയിംസ് മറാപെ ജനങ്ങളോട് ക്ഷമാപണം നടത്തി. അതേസമയം, നിയമലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാപത്തിൽ തലസ്ഥാനത്ത് എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു, പാപുവ ന്യൂ ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ ലേ നഗരത്തിൽ ഏഴ് പേർ മരിച്ചതായയും സ്ഥിരികരിക്കാത്ത റിപ്പോർട്ടുണ്ട്.

“നമ്മുടെ നഗരത്തിലും നമ്മുടെ രാജ്യത്തിൻ്റെയും ചരിത്രത്തിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത, അഭൂതപൂർവമായ കലഹമാണ് ഞങ്ങൾ കണ്ടത്,” ദേശീയ തലസ്ഥാന ജില്ല ഗവർണർ പവസ് പാർക്കോപ്പ് ഒരു റേഡിയോ പ്രസംഗത്തിൽ പറഞ്ഞു. അവസരവാദികളാണ് കൊള്ളയടിക്കുന്നതെന്നും ചിലയിടങ്ങളിൽ പോലീസും കലാപത്തിന് കൂട്ടുനിന്നതായും സർക്കാർ വ്യക്താക്കൾ പറഞ്ഞു.

Related Articles

Latest Articles