Sunday, May 19, 2024
spot_img

കാറും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, സംഭവം യു.പിയിൽ, കാറിൻ്റെ ഡോർ ലോക്കായത് മരണസംഖ്യ വർദ്ധിക്കാൻ ഇടയാക്കി

ബറേലി: ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ പൊള്ളലേറ്റ് മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. യു.പിയിലെ ഭോജ്പുരയിൽ ബറേലി -നൈനിറ്റാൾ ദേശീയപാതയിലാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി ഭോജ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

ലോക്ക് തുറക്കാത്തതിനെ തുടർന്ന് തീപിടിച്ച കാറിൽ യാത്രക്കാർ കുടുങ്ങുകയായിരുന്നു. ഇതാണ് യാത്രക്കാർ പൊള്ളലേറ്റ് മരിക്കാൻ കാരണമായത്. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് ബറേലി പൊലീസ് അറിയിച്ചു.

Related Articles

Latest Articles