Suicide During Covid Lockdown
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് എട്ടുപേർ. സംസ്ഥാനം പൂർണ്ണമായി അടച്ചിട്ട രണ്ടാം ലോക്ക് ഡൗണിന് പിന്നാലെയാണ് ആത്മഹത്യകൾ പെരുകിയത്. ലോക്ക്ഡൗൺ താറുമാറാക്കിയ സാമ്പത്തികാവസ്ഥയാണ് തുടർച്ചയായ ആത്മഹത്യകൾക്ക് പിന്നിലെ ഒന്നാമത്തെ കാരണം.
ജൂൺ 21 ന് തിരുവനന്തപുരം നന്തൻകോടായിരുന്നു ആദ്യ മരണം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ, ഭാര്യ രഞ്ജു, മകൾ അമൃത എന്നിവരെ നന്തൻകോട്ടെ വാടക വീട്ടിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാലയിൽ സ്വർണപ്പണിക്കാരനായിരുന്ന മനോജ് കുമാറിന്റെയും കുടുംബത്തിന്റെയും മരണകാരണം കോവിഡ് കാലം സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകൾ തന്നെ. വാഹനവായ്പ മുടങ്ങിയപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയാണ് ഏലം കർഷകനായ സന്തോഷിന്റെ ജീവനെടുത്തത്.
അതിനുപിന്നാലെ തുടരെത്തുടരെ ആത്മഹത്യകൾ സംസ്ഥാനത്തെ പല ജില്ലകളിലായി റിപ്പോർട്ട് ചെയ്തു. ഇന്ന് വയനാട്ടിൽ ഒരു ബസുടമ സാമ്പത്തിക ബാധ്യത മൂലംവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഒരു ബേക്കറി ഉടമയും കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇരുമ്പുപാലം സ്വദേശി ജി വിനോദിനെയാണ് ഇന്നലെ രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കച്ചവട ആവശ്യങ്ങൾക്ക് വിനോദ് ചില സ്ഥാപനങ്ങളിൽ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കാറ്റഗറി സി യിൽ ഉൾപ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി. ഇത് മൂലം വ്യാപാരികൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ധനകാര്യ സ്ഥാപനങ്ങൾ വായ്‌പ തുക തിരിച്ചടക്കാൻ വലിയ സമ്മർദ്ദവും ചെലുത്തുന്നുണ്ടായിരുന്നു. ഇതുപിന്നാലെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
സംസ്ഥാനത്തെ അനാവശ്യമായ നിയന്ത്രണങ്ങൾ മൂലം ജനങ്ങൾ വലയുകയാണ്. കട ബാധ്യത മൂലം ജൂലൈ 17ന് പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ആത്മഹത്യ ചെയ്‌തിരുന്നു. ഈ മേഖലയിൽ നിന്നും അഞ്ചുപേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധിച്ചിരുന്നു.
അതേസമയം കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയ കേരളം സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതിയും രംഗത്തെത്തിയിരുന്നു. ഡി കാറ്റഗറി പ്രദേശങ്ങളിലെ ഇളവുകൾ ഭീതിപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെന്നിരിക്കെ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…