Monday, May 6, 2024
spot_img

ഇനി മാസ്കും, സാമൂഹിക അകലവും വേണ്ട… കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി ബ്രിട്ടൻ

ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി ബ്രിട്ടൻ. ആരോഗ്യപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ചാണ് നിയന്ത്രങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. അന്താരാഷ്ട്രമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നൈറ്റ് ക്ലബുകൾക്കും ഇൻഡോർ ക്ലബുകൾക്കുമൊക്കെ തുറന്നുപ്രവർത്തിക്കാം. സാമൂഹിക അകലമോ പരിമിതമായ ആളുകളോ ആവശ്യമില്ല. മാസ്ക് അണിയുന്നതും വർക്ക് ഫ്രം ഹോമും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം ആരോഗ്യപ്രവർത്തകരും, പ്രതിപക്ഷ പാർട്ടികളും തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദിവസേന 50,000നു മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇളവുകൾ അനുവദിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിമർശനം.

എന്നാൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ആളുകളും വാക്സിൻ സ്വീകരിച്ചതിനാലാണ് ഇളവ് നൽകുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇപ്പോൾ ഇളവുകൾ നൽകിയില്ലെങ്കിൽ ഒരിക്കലും നൽകാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം രാജ്യത്തെ ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഇപ്പോൾ ക്വാറൻ്റീനിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles