Friday, May 3, 2024
spot_img

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. നവംബർ പതിനൊന്നിനാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി എല്ലാവര്‍ഷവും ഇന്ത്യ ആഘോഷിക്കുന്നത്.

1947 ആഗസ്ത് 15 മുതല്‍ 1952 ഫെബ്രുവരി രണ്ട് വരെ നെഹ്‌റു മന്ത്രിസഭയില്‍ ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ അബ്ദുള്‍കലാം ആസാദ്.

വിദ്യാഭ്യാസം, ദേശീയ വികസനം, സ്ഥാപന വികസനം എന്നീ മേഖലകളിൽ അബുൾ കലാം ആസാദിന്റെ സംഭാവന വലുതായിരുന്നു.സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, നവോത്ഥാന നായകൻ, എന്ന നിലകളിൽ അബുൾ കലാം ആസാദ് ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. ഇന്ന് കാണുന്ന രാജ്യത്തെ ഐ.ഐ.ടികളും ദില്ലി സർവകലാശാലയ്ക്കും പിന്നിലെ ബുദ്ധി കേന്ദ്രം അദ്ദേഹത്തിന്റേതായിരുന്നു. 1992ൽ രാജ്യം അദ്ദേഹത്തെ ഭാരത രത്‌ന നൽകി ആദരിച്ചു.

Related Articles

Latest Articles