Tuesday, May 21, 2024
spot_img

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജി വച്ചു ; രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി

ദില്ലി : തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി, രാജിയുടെ കാരണങ്ങൾ സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. 2027 വരെയായിരുന്നു അരുണ്‍ ഗോയലിന്റെ കാലാവധി. രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി.

അരുണ്‍ ഗോയല്‍ രാജിവച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ മാത്രമായി. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിൽ എത്താൻ ഗോയലിന് കഴിയുമായിരുന്നു. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.

പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫിസറായ അരുണ്‍ ഗോയല്‍ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയേറ്റെടുത്തത്. 1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐ.ഐ.എസ്. ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജി.എസ്.ടി. കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതലയും വഹിച്ചിട്ടുണ്ട്.

Related Articles

Latest Articles