Sunday, September 27, 2026

തൃക്കാക്കര തെരെഞ്ഞെടുപ്പ്; സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കര നടക്കുന്ന തെരെഞ്ഞെടുപ്പിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ. പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തില്‍ കള്ളവോട്ടിന് ശ്രമിച്ചയാളെയാണ് പിടികൂടിയത്. സ്ഥലത്തില്ലാത്ത രഞ്ജു എന്ന വ്യക്തിയുടെ പേരിലാണ് ഇയാൾ വോട്ട് ചെയ്യാൻ ശ്രമിച്ചത്.

കള്ളവോട്ടിന് ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ ഇയാളുടെ മൊഴി എടുക്കുകയാണ്. തിരിച്ചറിയൽ രേഖകൾ ലഭ്യമല്ലാത്തതിനാൽ പേര് വിവരങ്ങൾ കിട്ടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles