Tuesday, September 22, 2026

ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്: വ്യാഴാഴ്‌ച ചേരുമെന്ന് കേന്ദ്ര നേതൃത്വം

അഹമ്മദാബാദ്: കോണ്‍ഗ്രസ് മുന്‍ ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിൽ വ്യാഴാഴ്‌ച ചേരും. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തുരുപ്പ്ചീട്ടായ പട്ടേല്‍ നേതാവിന്റെ ബി ജെ പി പ്രവേശനം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി തെറ്റിയ ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ 18നാണ് പാര്‍ട്ടിവിട്ടത്. സോണിയാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും അദ്ദേഹം രംഗത്തെത്തിയിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം ബി ജെ പിയിലേക്കെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിനിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ഹാര്‍ദിക് പട്ടേല്‍.

Related Articles

Latest Articles