Sunday, January 11, 2026

വൈദ്യുതി ബിൽ ! ഇനി പണമായി സ്വീകരിക്കുക 1000 രൂപവരെ മാത്രം ! അതിനുമുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം; തീരുമാനം കർശനമായി നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി

വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് ഇനി അടയ്ക്കാന്‍ സാധിക്കുക. രണ്ട് കാഷ് കൗണ്ടറുകൾ ഉള്ളിടത്ത് ഒന്ന് നിർത്തലാക്കും. 70 ശതമാനം ബില്ലുകളും ഇപ്പോൾ ഓൺലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നത്. അധികംവരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു.

ബില്ല് അടയ്ക്കാനുള്ള സമയക്രമത്തിലും മാറ്റമുണ്ട്. നേരത്തെ എട്ടുമുതൽ ആറുവരെ പണം സ്വീകരിച്ചിരുന്നെങ്കിൽ ഇനി മുതൽ ഒൻപതുമുതൽ മൂന്നുവരെ മാത്രമേയുള്ളൂ.

Related Articles

Latest Articles