വാഷിംഗ്ടൺ: ഇന്ത്യൻ കമ്പനിയായ കൂവിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി എലോൺ മസ്‌ക്. കൂഎമിനൻസ് എന്ന പേരിലുള്ള അക്കൗണ്ടാണ് റദ്ദാക്കിയിരിക്കുന്നത്.നിരവധി ആഗോള മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം റദ്ധാക്കിയിരുന്നു.അമേരിക്കയുടെ മുഖമുദ്രയായ സിഎൻഎൻ, ന്യൂയോർക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ് എന്നിവരുടേതടക്കം റദ്ദാക്കിയ ട്വിറ്റർ വൻ നടപടികളെടുക്കുന്നതിന്റെ
പിന്നിലെ കാരണങ്ങൾ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല.ട്വിറ്ററിൽ തന്റെ സർവാധിപത്യമാണോ എലോൺ മസ്‌ക് ആഗ്രഹിക്കുന്നതെന്നാണ് നടപടികൾക്കിരയായവർ ചോദിക്കുന്നത്.
അപ്രതീക്ഷിതമായ റദ്ധാക്കലുകൾ ആഗോള തലത്തിൽ ഇന്നത്തെ വിവര സാങ്കേതിക മേഖലയിൽ വലിയ പ്രത്യാഘാതകങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കൂ സ്ഥാപകൻ മായങ്ക് ബിദാവാത്ക പറഞ്ഞു.മറ്റേതെങ്കിലും മാദ്ധ്യമത്തിൽ വന്ന ലിങ്ക് ട്വിറ്ററിൽ കോപ്പി ചെയ്യുന്നു എന്നതിലൂടെ എന്ത് മാറ്റമാണ് വരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മായങ്ക് ചോദിച്ചു. നിലവിൽ പൊതുസമൂഹം കാണുന്ന, മനസ്സിലാക്കിയ വാർത്തകളോ വിഷയങ്ങളോ ട്വിറ്ററിലൂടെ വീണ്ടും വന്നതുമായി ബന്ധപ്പെട്ട് കൂ വിനേയും പ്രതിക്കൂട്ടിലാക്കുന്ന നടപടികൾ നീതീകരിക്കാനാകില്ലെന്നും മായങ്ക് പറഞ്ഞു.

