Wednesday, September 30, 2026

നാണിപ്പിക്കുന്ന തരത്തിൽ നിയമസഭയിൽ തർക്കം;
തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറമെന്ന് മണി; മണിക്ക് വെളുത്ത നിറമായതുകൊണ്ടു താനതിൽ തർക്കിക്കുന്നില്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: മലയാളിയെ നാണിപ്പിക്കുന്ന തരത്തിൽ നിയമസഭയിൽ നിറത്തെ ചൊല്ലി തര്‍ക്കിച്ചും കളിയാക്കിയും എം.എം.മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. നിയമസഭയില്‍ തിരുവഞ്ചൂർ രാധാകൃഷ്ണന് കൃഷ്ണന്റെ നിറവും പണിയുമാണെന്ന് പറഞ്ഞ് എം.എം.മണിയാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്.

തന്നെ കറുപ്പനെന്നു വിളിച്ച മണിക്ക് നല്ല വെളുത്ത നിറമായതുകൊണ്ടു താനതിൽ തർക്കിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ മറുപടി നൽകി. പ്ലീനറി സമ്മേളനത്തില്‍ മദ്യപിക്കാന്‍ അനുവാദം നല്‍കിയവര്‍ ബാക്കികൂടി നല്‍കണമെന്നു പരിഹാസത്തോടെയാണ് എം.എം മണി വാക്കുകൾ അവസാനിപ്പിച്ചത്.

Related Articles

Latest Articles