Thursday, May 16, 2024
spot_img

ബാംഗ്ലൂരിനെതിരായ നാണം കെട്ട തോൽവി; അതീവ നിരാശനായി സഞ്ജു

ബാംഗ്ലൂരിനെതിരായ നാണംകെട്ട തോല്‍വിയോടെ ഈ ഐപിഎൽ സീസണിൽ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളും വെള്ളത്തിലായി. തോൽവിയോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ ആറാം സ്ഥാനത്തേയ്ക്ക് വീണു. അതേസമയം ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തേയ്ക്ക് കയറുകയും ചെയ്തു. ഇനി വരുന്ന വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ അവസാന ലീഗ് മത്സരം. ഈ മത്സരത്തിൽ വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും രാജസ്ഥാന്റെ മുന്നോട്ട് പോക്ക് .

ബാംഗ്ലുരിനെതിരായ മത്സരശേഷം കടുത്ത നിരാശയിലാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പ്രതികരണത്തിനെത്തിയത്. ഇന്നത്തെ പരാജയത്തിന്റെ കാരണമറിയില്ലെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

‘‘കഴിഞ്ഞ മത്സരങ്ങളില്‍ ഞങ്ങളുടെ ആദ്യ മൂന്നു ബാറ്റര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ നന്നായി സ്കോർ ചെയ്യാൻ സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിനു സാധിച്ചില്ല. ഇപ്പോൾ കൂടുതൽ വിശകലനം നടത്തുന്നത് വളരെ നേരത്തെയായി പോകുമെന്ന് കരുതുന്നു. പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താനാണ് ശ്രമിച്ചത്. പന്ത് പഴകുന്തോറും ബാറ്റു ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. സീസണിലുടനീളം ഞാനും ജയ്‌സ്വാളും ബട്‌ലറും ഈ ശൈലിയാണ് സ്വീകരിച്ചിരുന്നത്. പവര്‍പ്ലേയില്‍ നന്നായി കളിച്ചിരുന്നെങ്കില്‍ മത്സരം ടൈറ്റാവുമായിരുന്നു. എല്ലാ ക്രഡിറ്റും ആര്‍സിബി ബോളര്‍മാര്‍ക്കുള്ളതാണ്. എവിടെയാണ് പിഴച്ചതെന്ന് ഞാന്‍ ചിന്തിച്ചുനോക്കി. എന്നാൽ അതിനുള്ള ഉത്തരം ഇതുവരെ എന്റെ പക്കലില്ല. ഐപിഎലിന്റെ സ്വഭാവം നമുക്കെല്ലാവര്‍ക്കുമറിയാം. ഇപ്പോല്‍ കരുത്തരായി ഇരിക്കുകയാണ് വേണ്ടത്. അവസാന മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. നന്നായി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. ഒരു ടീമെന്ന നിലയിൽ ഈ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.’’– സഞ്ജു പറഞ്ഞു.

Related Articles

Latest Articles