Thursday, January 1, 2026

എമ്പുരാൻ ഉടൻ വരും! സന്തോഷ വാര്‍ത്ത പങ്കുവച്ച്‌ മുരളി ഗോപി, ആരാധകരെ ത്രില്ലടിപ്പിക്കുന്ന കമന്റുമായി പൃഥ്വിരാജും

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ വിശേഷം പങ്കുവച്ച്‌ തിരക്കഥാകൃത്ത് മുരളി ഗോപി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന സന്തോഷ വാര്‍ത്തയാണ് മുരളി ഗോപി പുറത്തുവിട്ടിരിക്കുന്നത്. തിരക്കഥയുടെ പകര്‍പ്പിന്റെ ചിത്രനൊപ്പം എല്‍ 2: റെഡി ഫോര്‍ ലോഞ്ച് എന്ന ക്യാപ്ഷനും താരം നല്‍കിയിട്ടുണ്ട്.

ചിത്രത്തിന് കമന്റുമായി സംവിധായകന്‍ പൃഥ്വിരാജ് എത്തിയിട്ടുണ്ട്. 2023ല്‍ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചനകള്‍.2019-ലെ ഏറ്റവും വലിയ ഹിറ്റായ ലൂസിഫര്‍ 200 കോടി ക്ലബില്‍ കയറിയ ചിത്രമാണ്.

Related Articles

Latest Articles