എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പുരസ്കാരനിറവില്‍ ഷിറ്റ്‌സ് ക്രീക്ക്

0

ഈ വർഷത്തെ ടെലിവിഷൻ സീരീസുകൾക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് എച്ച്ബിഒയുടെ സക്‌സഷനാണ്. കോമഡി വിഭാഗത്തിലെ മികച്ച സീരീസായി ഷിറ്റ്‌സ് ക്രീക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് സാഹചര്യമായതിനാല്‍ വെർച്വൽ ആയാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ഷിറ്റ്‌സ് ക്രീക്കിന് പ്രധാനമായ ഏഴ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. സിബിസി ടെലിവിഷന്റെ സീരീസാണ് ഷിറ്റ്‌സ് ക്രീക്ക്. ഡ്രാമ വിഭാഗത്തിൽ മികച്ച നടി സെൻന്ദേയയും (യൂഫോറിയ), മികച്ച നടൻ ജെറമി സ്‌ട്രോംഗുമാണ് (സക്‌സസഷൻ). കോമഡി വിഭാഗത്തിലെ മികച്ച നടിയായി കാതറിൻ ഒഹാരയും (ഷിറ്റ്‌സ് ക്രീക്ക്) മികച്ച നടനായി യൂജീൻ ലെവിയും (ഷിറ്റ്‌സ് ക്രീക്ക്) തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ റജീന കിംഗ് ( വാച്ച് മെൻ)’ മാർക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീനടന്മാർ.

LEAVE A REPLY

Please enter your comment!
Please enter your name here