Monday, April 29, 2024
spot_img

ഇഡി എന്നല്ല, എല്ലാ ഏജൻസികളും ഒരു പോലെയാണ്; ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുളള്ള ശ്രമം, ബിജെപി ഇതര സർക്കാരുകൾക്കെതിരെ അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നു: ഇ.പി. ജയരാജൻ

തിരുവനന്തപുരം: സ്വർണക്കടത്ത് അന്വേഷിക്കുന്നതിനു പകരം മറ്റു കാര്യങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നത്. ഇന്ത്യയിലെ ബിജെപി ഇതര സർക്കാരുകൾക്കെതിരെ അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ.

ഇഡി എന്നല്ല, എല്ലാ ഏജൻസികളും ഒരു പോലെയാണ്. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുളള്ള ഏറ്റവും വൃത്തികെട്ട രാഷ്ട്രീയമാണ് അരങ്ങേറുന്നത് എന്ന് ഇ.പി.ജയരാജൻ ഒരു മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ മതി എന്ന് ഇഡി ഒരു പ്രതിയോടു പറയുമ്പോൾ അതു ഗൗരവമായി കാണേണ്ടേ? അങ്ങനെ ഇഡി ചെയ്യാമോ? ബിജെപിയുടെ രാഷ്ട്രീയ ധാരണയ്ക്ക് അനുസൃതമായി പ്രവർത്തിക്കുകയാണെന്ന് അവർ എന്ന് കരുതേണ്ടി വരും എന്നും ഇ.പി. ജയരാജൻ പറഞ്ഞു.

ബിനീഷിന്റെ അറസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് അത് വേറെ വിഷയമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിനീഷിന്റെ അറസ്റ്റ് സർക്കാരുമായി ബന്ധപ്പെട്ടതല്ലന്നും ഇവിടെ ഇത്തരത്തിൽ ധാരാളം കേസുകളുണ്ട്. അക്കാര്യം അന്വേഷിക്കട്ട. അന്വേഷിച്ച് നിഗമനത്തിലെത്താം എന്നായിരുന്നു ഇ.പി.ജയരാജന്റെ മറുപടി. അന്വേഷിക്കുമ്പോൾ തന്നെ അതിന്റെ വിധി പ്രഖ്യാപിക്കുന്നില്ല. ഞങ്ങളുടെ മുന്നിൽ എല്ലാം വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles