Sunday, October 18, 2026

സമരങ്ങളിൽ നിന്നും വിട്ടു നിന്ന് ഇ.പി ജയരാജൻ;കണ്ണൂരിലെ പാർട്ടി പരിപാടിയിലും പങ്കെടുത്തില്ല;അവധിയിലെന്ന് വിശദീകരണം;അസാന്നിദ്ധ്യം ചർച്ചയാകുന്നു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധ സമരത്തിൽ
പങ്കെടുക്കാതെ ഇടത് മുന്നണി കൺവീനറും മുതിർന്ന നേതാവുമായ ഇ പി ജയരാജൻ.കൂടാതെ കണ്ണൂരിലെ പാർട്ടി പരിപാടിയിലും പങ്കെടുത്തില്ല.ഈ മാസം അഞ്ച് വരെ ആരോഗ്യകാരണങ്ങളാൽ ജയരാജൻ പാർട്ടിയിൽ നിന്നും അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്ക് കൂടി നീട്ടി എന്നാണ് വിശദീകരണം.

അവധിക്കിടയിലും, നവംബർ 5,6 തീയതികളിൽ നടന്ന സിപിഎം നേതൃയോഗങ്ങളിൽ ജയരാജൻ പങ്കെടുത്തിരുന്നു. ജയരാജന്റെ അസാന്നിദ്ധ്യം പാർട്ടിക്കുള്ളിലും രാഷ്‌ട്രീയ വൃത്തങ്ങളിലും ചർച്ചയാകുകയാണ്.

Related Articles

Latest Articles