Saturday, May 18, 2024
spot_img

വെബ്സൈറ്റ് തകരാർ; ഇ-നോമിനേഷനുള്ള അവസാന തീയതി നീട്ടി ഇപിഎഫ്ഒ

ദില്ലി: ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷന്‍ നടത്താനുള്ള അവസാന തീയതി നീട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍.

ഡിസംബര്‍ 31നുശേഷവും നോമിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ അറിയിച്ചത്.

നേരത്തെ അറിയിച്ചിരുന്നത് ഡിസംബര്‍ 31നകം ഇ-നോമിനേഷന്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു. എന്നാല്‍, വെബ്‌സൈറ്റിലെ തകരാര്‍മൂലം നിരവധിപേര്‍ക്ക് നോമിനിയുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇ-നോമിനേഷൻ ചേർക്കുന്നതിന്​ ബുദ്ധിമുട്ട്​ നേരിടുന്നുവെന്ന്​ ഇ.പി.എഫ്​.ഒ ഉപയോക്​താക്കൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സെർവറുകൾ കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം.

അതേസമയം എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിനും എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം ആശ്രിതര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനും ഇ-നോമിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായിരുന്നു ഇ-നോമിനേഷനും ഏര്‍പ്പെടുത്തിയത്.

ഇ-നോമിനേഷൻ എങ്ങനെ ചേർക്കാം;

ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.

ഹോംപേജിലെ ‘services’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘For Employees’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

‘Member UAN/ Online Services’ ബട്ടൺ ക്ലിക്ക്​ ചെയ്‌ത് നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

‘Manage Tab’ വിഭാഗത്തിന് താഴെയുള്ള ‘E-Nomination’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

‘Provide Details’ എന്ന ടാബ് സ്ക്രീനിൽ ദൃശ്യമാകും. ‘Save’ ക്ലിക്ക് ചെയ്യുക.

പോർട്ടലിൽ Family Declaration അപ്ഡേറ്റ് ചെയ്യാൻ ‘yes’ ക്ലിക്ക് ചെയ്യുക.

‘Add Family Details’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിന് കീഴിൽ ഒന്നിൽ കൂടുതൽ അംഗങ്ങളെ ചേർക്കാം.

പങ്കാളിത്തം വ്യക്​തമാക്കാൻ ‘Nomination Details’ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘save’ ക്ലിക്ക് ചെയ്യുക.

OTP ജനറേറ്റ് ചെയ്യാൻ E-sign ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.

Related Articles

Latest Articles