Thursday, May 16, 2024
spot_img

സേനയിലേക്ക് യുവാക്കള്‍ക്ക് തുല്യതൊഴിലവസരം ! കേന്ദ്ര പോലീസ് കോൺസ്റ്റബിൾ പരീക്ഷ ഇനി മലയാളമുൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ എഴുതാം !

ഇതാദ്യമായി കേന്ദ്ര പോലീസ് സേന (CAPF) യിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും പുറമേ മറ്റ് 13 പ്രദേശിക ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ . മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗ്‌, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ പ്രാദേശിക ഭാഷകളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രപോലീസ് സേനയിലേക്ക് യുവാക്കള്‍ക്ക് തുല്യതൊഴിലവസരം സാധ്യമാക്കുക എന്ന ലക്ഷ്യമാണ് പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്ന്‌ അധികൃതര്‍ പറഞ്ഞു.

അതേസമയം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഏഴ്‌ വരെയാണ് കേന്ദ്ര പോലീസ് സേന (CAPF) യിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുന്നത്. 128 കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയ്ക്ക് 48 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles