International

“സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് കാനഡ, അന്ത്യശാസനം നൽകി ഫ്രാൻസ്”; റഷ്യയ്‌ക്കെതിരെ കടുത്ത നടപടികളുമായി ലോകരാഷ്ട്രങ്ങൾ

പാരീസ്: യുക്രെയിനു മേൽ റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ശക്തമായ നീക്കങ്ങളാണ് രാജ്യത്തിനെതിരെ ആരംഭിച്ചിരിക്കുന്നത് (European Countries Against Russia). ഇപ്പോഴിതാ റഷ്യയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഫ്രാൻസ്. ആണവായുധങ്ങൾ കൈവശം ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കിൽ, നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെവ്‌സ് ലെ ഡ്രിയാൻ പറഞ്ഞത്.

എന്നാൽ യുക്രെയ്‌നും തങ്ങളുമായുള്ള പ്രശ്‌നത്തിൽ ബാഹ്യശക്തികൾ ഇടപെട്ടാൽ ഒരിക്കലും നേരിടാത്ത തരത്തിലുള്ള അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നാണ് പുടിൻ ഇന്നലെ പറഞ്ഞത്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയാണ് റഷ്യ ഉയർത്തുന്നതെന്നും ഡ്രിയാൻ ആരോപിച്ചു. ‘ അറ്റ്‌ലാന്റിക് സഖ്യവും ഒരു ന്യൂക്ലിയർ സഖ്യമാണെന്ന് പുടിൻ മനസിലാക്കണം. അതാണ് ഇപ്പോൾ പ്രധാനമായും പറയാനുള്ളതെന്നും’ അദ്ദേഹം പറഞ്ഞു.

അതേസമയം നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷയ്‌ക്കായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 7000 സൈനികരെ ജർമ്മനിയിൽ വിന്യസിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം റഷ്യക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കാനഡ. അമേരിക്കയ്‌ക്ക് പിന്നാലെയാണ് കാനഡയുടെ നടപടി. അടിയന്തിര സൈനിക നീക്കംകൊണ്ട് ഗുണില്ലെന്ന് കണ്ടതോടെയാണ് സാമ്പത്തിക വാണിജ്യ ഉപരോധവുമായി കാനഡയും നീങ്ങുന്നത്. റഷ്യൻ ബാങ്കുകളുടെ പ്രവർത്തനം മരവിപ്പിച്ച കാനഡ, പ്രമുഖരുടേയും കമ്പനികളുടേയും അക്കൗണ്ടുകൾ റദ്ദാക്കിയാതായും അറിയിച്ചു.

റഷ്യക്കെതിരായ നടപടികളിൽ ഇതുവരെ 62 അക്കൗണ്ടുകളാണ് മരവിപ്പിച്ചി രിക്കുന്നത്. ഇതിൽ അതി പ്രഗൽഭരായ വ്യാപാരികളുടേയും വൻകിട പ്രഭുക്കന്മാരുടേയും രാഷ്‌ട്രീയ നേതൃത്വങ്ങളുടേയും അക്കൗണ്ടുകളുണ്ട്. റഷ്യയുടെ സൈനിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട വാഗ്നർ ഗ്രൂപ്പ്, മറ്റ് പ്രമുഖ റഷ്യൻ ബാങ്കുകളുടെ വിദേശ അക്കൗണ്ടുകൾ എന്നിവയും മരവിപ്പിച്ചിട്ടുണ്ട്. റഷ്യൻ വാണിജ്യമേഖലകളുമായി ബന്ധപ്പെട്ട് വിവിധ ലൈസൻസുകളും പെർമിറ്റുകളുമടക്കം കാനഡ മരവിപ്പിച്ചു. ഇതുമൂലം റഷ്യയുടെ 700 മില്യൻ അമേരിക്കൻ ഡോളറിന്റെ ആസ്തി മരവിപ്പിച്ചിരിക്കുകയാണ്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

10 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

10 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

14 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

19 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago