Friday, October 23, 2026

പാകിസ്ഥാന്‍ വ്യോമപാത അടച്ചാലും ഒരു ചുക്കുമില്ല !ബദൽ റൂട്ട് വഴി സർവീസ് തുടരുമെന്ന് എയർ ഇന്ത്യ

ദില്ലി : പാകിസ്ഥാന്‍ വ്യോമപാത അടച്ചതിനെ പിന്നാലെ ബദൽ റൂട്ട് വഴി സർവീസ് തുടരുമെന്ന് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അമേരിക്ക, യൂറോപ്പ്, യുണൈറ്റഡ് കിങ്ഡം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടും. ഇവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ബദല്‍ റൂട്ട് വഴി വിമാനം സര്‍വീസ് നടത്തുമെന്നും വിമാനക്കമ്പനി അറിയിച്ചു.

ഉപഭോക്താക്കള്‍ക്കുണ്ടാകാവുന്ന അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനും അപ്പുറത്തുള്ള ഈ അപ്രതീക്ഷിത പാക് നടപടി കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും വിമാനക്കമ്പനി വ്യക്തമാക്കി.

Related Articles

Latest Articles