വിഴിഞ്ഞം: കുടുംബ വഴക്കിനെ തുടര്‍ന്ന് കടലില്‍ ചാടി ജീവനൊടുക്കാന്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയുടെ ശ്രമം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വിഴിഞ്ഞം ആഴിമലയില്‍ (Azhimala) ആണ് അഞ്ച് മാസം ഗര്‍ഭിണിയായ യുവതി കടലില്‍ ചാടാനായി എത്തിയത്. എന്നാൽ സംശയം തോന്നിയ ലോട്ടറി കച്ചവടക്കാരൻ ആഴിമല ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും ഇവർ എത്തി പിന്തിരിപ്പിക്കുകയും ചെയ്തു. പിന്നാലെ പൊലീസിന്റെ സഹായത്തോടെ യുവതിയെ ഭർത്താവിനൊപ്പം അയച്ചു.
ഫോണിൽ സംസാരിക്കുന്നത് കേട്ട് സംശയം തോന്നിയ കച്ചവടക്കാരൻ ഉടനെ ക്ഷേത്ര സെക്രട്ടറിയെ അറിയിച്ചു. ഓടിയെത്തിയ ക്ഷേത്ര ഭാരവാഹികൾ തീരത്തേക്ക് ഇറങ്ങിയ യുവതിയെ തടഞ്ഞ് നിർത്തി ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വീടുവയ്പുമായുള്ള പ്രശ്നമാണ് ആത്‌മഹത്യക്ക് പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.

