Monday, September 28, 2026

ഒടുവിൽ സാങ്കേതിക തകരാർ പരിഹരിച്ചു; മഞ്ഞ കാർഡുകളുടെ മസ്റ്ററിം​ഗ് ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെ മസ്റ്ററിം​ഗ് ഇന്നും തുടരും. കഴിഞ്ഞ ദിവസം സാങ്കേതിക തകരാർ മൂലം മസ്റ്ററിം​ഗിന് എത്തി നിരവധി പേർ മടങ്ങിയിരുന്നു. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിം​ഗിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യം ലഭിക്കും.

അതേസമയം, അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡ് ഉടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി ആർ അനിൽ നിർദേശിച്ചു. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി നാളെ അറിയിക്കും. ഇന്നും നാളെയും മറ്റു കാർഡുകാർക്ക് അരി വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം 1,76,408 പേരുടെ മസ്‌റ്ററിം​ഗ് നടത്തിയെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്ക്.

മസ്റ്ററിം​ഗ് ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. ചില റേഷൻ കട വ്യാപാരികൾ അരി വിതരണം ചെയ്തതാണ് മസ്റ്ററിം​ഗിനുള്ള സെർവർ തകരാറിൽ ആകാനുള്ള കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇന്നും നാളെയും മഞ്ഞ കാർഡിന് മാത്രമാണ് മസ്റ്ററിം​ഗ് നടത്തുന്നത്. പിങ്ക്‌ കാർഡ്‌ ഉടമകളുടെ മസ്റ്ററിം​ഗ് തീയതി പിന്നീട് അറിയിക്കും.

Related Articles

Latest Articles