Friday, May 3, 2024
spot_img

വി​വാ​ഹ വാഗ്ദാനം നൽകി അ​ഞ്ച് വ​ര്‍​ഷം നടിയെ പീഡിപ്പിച്ചു; മുൻമന്ത്രി അറസ്റ്റിൽ

ബംഗളൂരു: ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണികണ്ഠൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് മണികണ്ഠന്‍ ഒളിവില്‍ പോയിരുന്നു.

രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള ആ​ളാ​യ​തി​നാ​ല്‍ തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന പോ​ലീ​സ് വാ​ദം ശ​രി​വ​ച്ചാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍​ജാ​മ്യം നി​ഷേ​ധി​ച്ച​ത്. വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ അ​ഞ്ച് വ​ര്‍​ഷം കൂ​ടെ​താ​മ​സി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് മ​ലേ​ഷ്യ​ന്‍ യു​വ​തി ന​ല്‍​കി​യ പരാതിയിൽ പറയുന്നത്. വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലിസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles