Sunday, May 5, 2024
spot_img

കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു; യുവതിയുടെ നില ഗുരുതരം

ഭോപ്പാൽ : കാമുകിയെ വെടിവച്ച ശേഷം യുവാവ് നിറയൊഴിച്ച് മരിച്ചു. ഇൻഡോറിലാണ് സംഭവം. കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. നവീൻ പർമറാണ് കാമുകിയായ മോഹിനിയ്‌ക്ക് നേരെ നിറയൊഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഇൻഡോർ എസ്.പി മഹേഷ് ചന്ദ്ര ജെയിൻ അറിയിച്ചു.

ആദർശ് ഇന്ദിര നഗറിൽ താമസിക്കുന്ന മോഹിനിയുടെ വീട്ടിൽ ചെന്ന നവീൻ പിസ്റ്റൽ ഉപയോഗിച്ച് പെൺകുട്ടിയുടെ നെറ്റിയിൽ വെടിയുതിർത്ത ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഒന്നിച്ച് ജോലി ചെയ്‌തിരുന്നതായും പൊലീസ് അറിയിച്ചു. എന്നാൽ ആക്രമണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles