Saturday, May 4, 2024
spot_img

സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍;വില കൂട്ടാതെ ബെവ്കോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില വീണ്ടും കൂട്ടുന്നു. മദ്യവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ നിയമസഭയെ അറിയിച്ചു. ജനകീയ ബ്രാന്‍ഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമേ സ്പിരിറ്റിന്റെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ മദ്യത്തിന്റെ വില കൂട്ടാതെ ബെവ്കോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

മദ്യവില കൂട്ടാതെ മറ്റു വഴികളില്ലെന്നും സര്‍ക്കാര്‍ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മദ്യത്തിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

Related Articles

Latest Articles