Saturday, May 18, 2024
spot_img

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവർ സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും; പഠനം പറയുന്നതിങ്ങനെ…

ഓഫീസ് ജോലിയെന്നാല്‍ എട്ട് മണിക്കൂറോ അതിലധിമോ കമ്പ്യൂട്ടറിൽ ഇരുന്ന് സമയം ചെലവിടുന്നവരാണ്. ഇത്തരത്തിൽ ജോലി ചെയ്യുന്ന നിരവധിപേരുണ്ട. ഇങ്ങനെ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ പല ആരോഗ്യപ്രശ്നങ്ങളും സാധാരണയായി വരാറുണ്ട്.

എട്ട് മണിക്കൂറോ അതിലധികമോ ഓഫീസ് ജോലിയിലേര്‍പ്പെടുന്നവരില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണെന്നാണ് ഒരു ഒരു പഠന റിപ്പോർട്ട്. പ്രത്യേകിച്ച് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കാണത്രേ ഇവരില്‍ സാധ്യതകളേറെ.

ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്- പെകിംഗ് യൂണിയൻ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നത്
മണിക്കൂറുകളോളം ഓഫീസ് ജോലി ചെയ്യുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും 20 ശതമാനം അധിക സാധ്യതയെന്നാണ്.

11 വര്‍ഷം നീണ്ട പഠനമായിരുന്നു ഇത്. 21 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം ഓഫീസ് ജോലിക്കാരെ ഉള്‍ക്കൊള്ളിച്ചായിരുന്നു പഠനം. ഇവരില്‍ 6,200 പേര്‍ പഠനം അവസാനിച്ചപ്പോഴേക്ക് മരിച്ചു. 2,300 പേര്‍ക്ക് ഹൃദയാഘാതം സംഭവിച്ചു. 3000 പേര്‍ക്ക് പക്ഷാഘാതമുണ്ടായി. 700 പേരുടെ ഹൃദയം തകരാറിലായി.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ജോലിക്കിടെ നിര്‍ബന്ധമായും ചെറിയ ഇടവേളകള്‍ എടുത്തിരിക്കണം. ചെറിയ നടത്തം, സ്റ്റെപ്പുകള്‍ കയറിയിറങ്ങല്‍, സ്ട്രെച്ചിംഗ് എല്ലാം ജോലിക്കിടെ തന്നെ ചെയ്യാം. ഇതിന് പുറമെ വ്യായാമവും വേണം.

ഹൃദ് രോഗങ്ങൾ മാത്രമല്ല, ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ക്രമേണ ശരീരത്തിന്‍റെ ഘടന മാറുന്ന പ്രശ്നം, നടുവേദന, അമിതവണ്ണം, ബിപി, പ്രമേഹം, കൊളസ്ട്രോള്‍, വാതരോഗം, അമിതവണ്ണം എന്നിങ്ങനെ പല വിഷമതകളും വരാം. വ്യായാമവും നല്ലൊരു ജീവിതരീതിയും ഇത്തരം പ്രശ്നങ്ങളെ വലിയൊരു ശതമാനം വരെ അകറ്റിനിര്‍ത്താൻ സഹായകമാണ്.

Related Articles

Latest Articles