Saturday, May 4, 2024
spot_img

ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്!അമ്പരിപ്പിച്ച്കൊണ്ട് ജനനായകന്റെ മലയാളത്തിലുള്ള ട്വീറ്റ്

തന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. തിരുവന്തപുരത്തെ വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മവും പദ്ധതിയുടെ ഗുണവുമാണ് അദ്ദേഹം ട്വീറ്റിൽ പരാമർശിച്ചിരിക്കുന്നത്. കൂടാതെ തിരുവന്തപുരത്തെ മറ്റ് പരിപാടികളെക്കുറിച്ച് രണ്ടാമതൊരു ട്വീറ്റും അദ്ദേഹം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ ട്വീറ്റുകൾ വായിക്കാം

‘ഞാൻ ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും’

‘തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും, അത് ഈ ഊർജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും’.

Related Articles

Latest Articles