Tuesday, September 22, 2026

കെറെയിലില്‍ പ്രതീക്ഷ; പ്രധാനമന്ത്രിയോട് വിവരങ്ങൾ ധരിപ്പിച്ചു, മറുപടി അനുഭാവപൂർവം;
മോദിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

ദില്ലി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി (Pinarayi Vijayan) പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ‌്ക്ക് ശേഷം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച, കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പദ്ധതി വിജയരമായി നടപ്പാക്കാനാകും. പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles