ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. വൽസാദ് ജില്ലയിലെ പെട്രോ കെമിക്കൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിൽ സ്‌ഫോടനം നടന്നത്. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമാണുണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് വൽസാദ് എസ്പി വിജയ് സിംഗ് ഗുർജാർ പറഞ്ഞത്

