Thursday, December 25, 2025

സ്‌ഫോടക വസ്തു സാന്നിധ്യം ആശങ്കാ ജനകം

ശബരിമല ധർമ്മശാസ്താവിന്റെ തിരുവാഭരണങ്ങൾ കടന്നു പോകുന്ന കാനന പാതയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം തത്വമയി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ സ്‌ഫോടക വസ്തുക്കളുടെ ഉത്ഭവം ആരാണ് കൊണ്ടുവന്നത് ഉദ്ദേശ്യം എന്തായിരുന്നു എന്നൊക്കെയുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നത്. തിരുവാഭരണ യാത്രാ സംഘം സന്നിധാനത്തുനിന്നും തിരിച്ച് പന്തളം കൊട്ടാരത്തിലേക്കുള്ള യാത്രയിലാണ്. സ്‌ഫോടകവസ്തു സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അതീവ സുരക്ഷയിലാണ് സംഘത്തിന്റെ മടക്കയാത്ര. ജെലാറ്റിൻ സ്റ്റിക്കുകളുടെ ഉറവിടം തമിഴ്‌നാടാണെന്ന ഏറ്റവും പുതിയ വാർത്തയുണ്ട്

Related Articles

Latest Articles