Friday, May 17, 2024
spot_img

ആരാധനാലയങ്ങളുടെ അധിക ഭൂമി.സർക്കാർ തീരുമാനം ദുരൂഹം: കുമ്മനം രാജശേഖരൻ

ആരാധനാലയങ്ങളുടെ അധിക ഭൂമി സംബന്ധിച്ച സർക്കാർ തീരുമാനം ദുരൂഹമെന്ന് കുമ്മനം രാജശേഖരൻ.ക്ഷേത്രങ്ങളെയാണ് തീരുമാനം കൂടുതൽ ബാധിക്കുക.സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്ക് വീതിച്ചു കൊടുക്കാനാണ് നീക്കം.ക്ഷേത്ര ഭൂമി സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളും റിപ്പോർട്ടുകളും കോടതി വിധികളും ഉണ്ട്.ലക്ഷകണക്കിന് ഏക്കർ ഭൂമിയാണ് ക്ഷേത്രങ്ങൾക്ക് നഷ്ടപ്പെട്ടത്.കേണൽ മൺറോയുടെ കാലത്ത് നാലുലക്ഷം ഏക്കർ ഭൂമിയാണ് എരുമേലി ദേവസ്വത്തിന് നഷ്ടപ്പെട്ടത്.അതെല്ലാം റവന്യു ഭൂമിയായി അന്ന് കണക്കാക്കി.അവകാശപ്പെട്ടതും നഷ്ടപ്പെട്ടതുമായ ഭൂമി വീണ്ടെടുക്കാൻ ക്ഷേത്രവിശ്വാസികൾ വലിയൊരു മുന്നേറ്റത്തിന് തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

Related Articles

Latest Articles