Thursday, May 16, 2024
spot_img

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ സുപ്രധാന വിധി സൈനികർക്ക് ബാധകമാകില്ല:സൈനികർക്കെതിരെ നടപടിയെടുക്കാം; വ്യക്തമാക്കി സുപ്രീം കോടതി

ദില്ലി : വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ വിപ്ലവകരമായ വിധിയിൽ ഭരണഘടനാ ബെഞ്ച് കൂടുതൽ വ്യക്തത വരുത്തി. വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നേരത്തെയുള്ള വിധി സായുധസേനാ നിയമങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് ഭരണഘടന ബെഞ്ച് വിശദീകരിച്ചു. ഇന്ത്യയിൽ സഹപ്രവർത്തകന്റെ ഭാര്യയുമായുള്ള വിവാഹേതര ബന്ധം സായുധ സേനാ നിയമങ്ങൾ പ്രകാരം കുറ്റകരമാണ്. 2018ലെ വിധിയിൽനിന്ന് സായുധ സേനയെ ഒഴിവാക്കണമെന്ന് ആവശ്യവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ശിക്ഷാർഹമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497–ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി 2018 സെപ്റ്റംബർ 27നാണ് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചായിരുന്നു അന്ന് വിധി പ്രസ്താവിച്ചത്.

എന്നാൽ, കുടുംബം വഴിവിട്ട നടപടികളിൽ ഏർപ്പെടുമോയെന്ന ആശങ്ക പോരാട്ട മേഖലയിലുൾപ്പെടെ കർമ്മ നിരതരായ സൈനികർക്കുണ്ടാകുമെന്നും സൈനികരുടെ കുടുംബത്തെ സഹായിക്കുന്ന പ്രാദേശിക യൂണിറ്റുകളിലുള്ളവരുടെ ഭാഗത്തുനിന്ന് പെരുമാറ്റദൂഷ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

Related Articles

Latest Articles