Friday, May 24, 2024
spot_img

കസ്തൂരി കടത്ത്;
ദുർമന്ത്രവാദിയടക്കം രണ്ടുപേരെ താമരശ്ശേരിയിൽ പിടികൂടി

താമരശ്ശേരി : അത്യപൂർവ്വമായ കസ്തൂരി കടത്താൻ ശ്രമിച്ച ദുർമന്ത്രവാദിയടക്കം രണ്ടു പേർ താമരശ്ശേരിയിൽ അറസ്റ്റിലായി. കോഴിക്കോട് വനം കൺസർവേറ്റർ ഇൻസ്പെക്ഷൻ & ഇവാലുവേഷൻ നരേന്ദ്രബാബു ഐ. എഫ്. എസ്. ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കോഴിക്കോട് കണ്ണൂർ ഫ്ലയിയിംഗ് സ്ക്വാഡ് വിഭാഗവുമായി സഹകരിച്ച് പരിശോധനയിലാണ് താമരശ്ശേരിയിൽ വെച്ച് കസ്തൂരി വിൽപ്പനയ്ക്കായി കടത്താൻ ശ്രമിച്ച 2 പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് . താമരശ്ശേരി സ്വദേശിയായ മുഹമ്മദ് സി.എം, കോട്ടയം സ്വദേശി പ്രസാദ് സി.കെ. എന്നിവരാണ് പിടിയിലായത്.

മുഹമ്മദ് കർണാടക കോടലിപെട്ട കൾക്കൊറ സ്വദേശിയാണ്. ചില മന്ത്രവാദ കർമ്മങ്ങൾ ചെയ്ത് ജീവിച്ച് വരുന്നയാളാണ്. പ്രസാദ് കോട്ടയം ജില്ലയിലെ കുളംകുത്തിയെൽ വട്ടോളം സ്വദേശിയാണ്. ഇവരിൽ നിന്ന് കസ്തൂരി വാങ്ങുന്നതിനായി കാസർകോട് സ്വദേശികൾ ഇവരെ ബസ് സ്റ്റാൻഡിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കസ്തൂരി മാനിനെ കൊന്നതിന് ശേഷം അതിൻ്റെ നാഭി ഭാഗത്ത് നിന്ന് എടുക്കുന്നതാണ് കസ്തൂരി . കസ്തൂരി മാൻ വന്യജീവി സംരക്ഷിത പട്ടികയിൽ പെടുത്തി സംരക്ഷിച്ച് വരുന്ന വന്യജീവിയാണ്.

ദൗത്യത്തിൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് എം.പി. സജീവ്കുമാർ, കാസർകോട് ഫ്ലയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രതീശൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവ്, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ചന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ ഹരിദാസ് ഡി, ലിയാണ്ടർ എഡ്വേർഡ്, ഹരി, ശ്രീധരൻ, ആൻസി രഹ്ന, , ആസിഫ്, അസ്‌ലം, ഡ്രൈവർമരായ വത്സരാജൻ,ജിജീഷ് എന്നിവർ പങ്കെടുത്തു.

Related Articles

Latest Articles