ദില്ലി : ഉത്തരേന്ത്യയെ വലഞ്ഞ് കനത്ത മൂടല്‍ മഞ്ഞ്. തീവ്രമായ മൂടൽ മഞ്ഞ് കാരണം പല സംസ്ഥാനങ്ങളിലെയും ട്രെയിൻ സർവ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. 26 ട്രെയിനുകള്‍ ഇന്ന് വൈകി സര്‍വീസ് നടത്തുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിശൈത്യം തീവ്രമായിക്കൊണ്ടിരിക്കുകയാണ്. മൂടൽമഞ്ഞ് കാരണം കാഴ്ച പരിധിയും കുറഞ്ഞു വരികയാണ്. പല സ്ഥലങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യപിച്ചിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടു. ജനജീവിതത്തെയും ഇത് വലിയതോതിൽ ബാധിക്കുന്നുണ്ട്.

