Wednesday, December 31, 2025

ഫേസ്ബുക്കും മെസഞ്ചറും ഇനി ഒന്ന് ; അഴിച്ച് പണിക്കൊരുങ്ങി മെറ്റ,തീരുമാനത്തെ അംഗീകരിച്ച് ഉപയോക്താക്കൾ

ഫേസ്ബുക്കിന് ഒപ്പമുണ്ടായിരുന്ന മെസഞ്ചര്‍ ഫീച്ചര്‍ 2014ലാണ് കമ്പനി സ്വതന്ത്ര ആപ്പാക്കി മാറ്റിയത്.ഫേസ്ബുക്ക് ആപ്പിലേക്ക് 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെസഞ്ചര്‍ ആപ്പ് തിരിച്ചുവരുന്നു. ഇതിനായുള്ള സാങ്കേതിക പരീക്ഷണം നടക്കുകയാണെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വ്യക്തമാക്കി. കൂടുതല്‍ ആകര്‍ഷക ഫീച്ചറുകളോടെയാകും ഫേസ്‌ബുക്കിലേക്ക് മെസഞ്ചറിന്റെ തിരിച്ചുവരവ്.കൂട്ടുകാരെ കണ്ടെത്താനും ചാറ്റ് ചെയ്യാനും പരിചയക്കാരോടുള്ള ബന്ധം നിലനിർത്താനും ഒരുകാലത്ത് വ്യാപകമായി ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നു. ഫേസ്ബുക്കിന് ഉപയോക്താക്കൾ വർദ്ധിച്ച സമയത്താണ് ഫെയ്‌സ്ബുക്കിൽ ചാറ്റ് ചെയ്യുന്നതിനായി ഒരുക്കിയിരുന്ന മെസഞ്ചർ സംവിധാനത്തെ ഫെയ്‌സ്ബുക്ക് ആപ്പിൽ നിന്ന് വേർപെടുത്തി രണ്ട് പ്രത്യേക ആപ്പുകളാക്കി മാറ്റിയത്.

മെസഞ്ചറിനെ ഒരു സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായി പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്നായിരുന്നു സക്കർബർഗ് ചൂണ്ടിക്കാണിച്ചത്.. തീരുമാനം മികച്ച അനുഭവം നൽകുമെന്നായിരുന്നു വിലയിരുത്തൽ. കമ്പനിയുടെ നീക്കത്തിൽ പലരും അതൃപ്തരായെങ്കിലും ഒടുവിൽ എല്ലാവരും ആ മാറ്റത്തെ അംഗീകരിച്ചു. എന്നാലിതിൽ മാറ്റം വന്നേക്കാമെന്നാണ് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയ അനലിസ്റ്റ് മാറ്റ് നവാരയുടെ ട്വീറ്റ് അനുസരിച്ച്, ഫെയ്‌സ്ബുക്ക് ആപ്പിൽ തന്നെ മെസഞ്ചർ ഇൻബോക്‌സ് കാണാനും ചാറ്റ് ചെയ്യാനുമെല്ലാം അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് മെറ്റ. എന്നാലിത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related Articles

Latest Articles