Monday, October 5, 2026

സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ സു​ര​ക്ഷ; ഫേ​സ്ബു​ക്ക് ചെ​ല​വ​ഴി​ച്ച​ത് 2.26 കോ​ടി ഡോ​ള​ര്‍

സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ: സി​ഇ​ഒ മാ​ര്‍​ക് സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ സു​ര​ക്ഷ​യ്ക്കു​ള്‍​പ്പ​ടെ ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫേ​സ്ബു​ക്ക് ചെ​ല​വ​ഴി​ച്ച​ത് 2.26 കോ​ടി ഡോ​ള​ര്‍(156 കോ​ടി രൂ​പ). ഇ​തി​ല്‍ ര​ണ്ട് കോ​ടി ഡോ​ള​ര്‍ സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. 26 ല​ക്ഷം ഡോ​ള​ര്‍ (18 കോ​ടി രൂ​പ) ചെ​ല​വാ​ക്കി​യ​ത് സ്വ​കാ​ര്യ ജെ​റ്റ് വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യാ​ണ്.

ഫേ​സ്ബു​ക്ക് പു​റ​ത്തു​വി​ട്ട ഒ​രു ഔ​ദ്യോ​ഗി​ക രേ​ഖ​യി​ലെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ട്. മു​ന്‍ വ​ര്‍​ഷ​ത്തേ​തി​നേ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ല​ധി​ക​മു​ണ്ട് ഈ ​തു​ക. 2017 ല്‍ 90 ​ല​ക്ഷം ഡോ​ള​റാ​യി​രു​ന്നു (62 കോ​ടി രൂ​പ ) സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി ചെ​ല​വാ​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി പ്ര​തി​വ​ര്‍​ഷം വെ​റും ഒ​രു ഡോ​ള​ര്‍ മാ​ത്ര​മാ​ണ് സ​ക്ക​ര്‍​ബ​ര്‍​ഗ് ശ​മ്പ​ള​യി​ന​ത്തി​ല്‍ കൈ​പ്പ​റ്റു​ന്ന​ത്.

2018ല്‍ ​ഫേ​സ്ബു​ക്ക് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ഷെ​റി​ല്‍ സാ​ന്‍​ഡ്‌​ബ​ര്‍​ഗ് കൈ​പ്പ​റ്റി​യ​ത് 2.37 കോ​ടി ഡോ​ള​റാ​ണ്.

Related Articles

Latest Articles