കണ്ണൂർ : തളിപ്പറമ്പിൽ യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകനായ ഫൈസലിനെ റിമാന്റ് ചെയ്തു.ഫൈസൽ 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പോലീസ് വ്യക്തമാക്കി.വിദ്യാർത്ഥികൾക്ക് നൽകിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. ഫൈസൽ മോശമായി പെരുമാറിയതായും നിരന്തരം ഉപദ്രവിച്ചതായും വിദ്യാർത്ഥികൾ കൗൺസിലറോട് വെളിപ്പെടുത്തി.കോവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുടർന്നാണ് ഇത് പോലീസിനെ അറിയിക്കുന്നതും കേസെടുക്കുന്നതും പിന്നാലെ ഫൈസലിനെ അറസ്റ്റ് ചെയ്യുന്നതും.
തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അദ്ധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ.

