Tuesday, May 7, 2024
spot_img

മകരവിളക്കിനായി സന്നിധാനം ഒരുങ്ങി; തിരുവാഭരണങ്ങൾ അല്പസമയത്തിനുള്ളിൽ കാനനപാതയിലൂടെയുള്ള യാത്ര ആരംഭിക്കും; വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും; മകരവിളക്ക് ദർശനപുണ്യത്തിനായി പതിനായിരങ്ങൾ സന്നിധാനത്ത്; തത്സമയക്കാഴ്ച ഒരുക്കി തത്വമയി

സന്നിധാനം: മകരവിളക്ക് ദർശനപുണ്യത്തിനായി സന്നിധാനം ഒരുങ്ങി. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സന്നിധാനത്തേക്ക് മകരവിളക്ക് ദർശനത്തിനായി ഭക്തജനപ്രവാഹം തുടങ്ങി. ശബരിമലയിൽ പലസ്ഥലങ്ങളിലും പർണ്ണശാലകൾ ഒരുക്കി പതിനായിരങ്ങളുടെ കാത്തിരിപ്പ് ആരംഭിച്ചു. സുരക്ഷിതമായ മകരവിളക്ക് ദർശനത്തിനായി വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 12 ന് പന്തളത്ത് നിന്ന് ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. നിലവിൽ തിരുവാഭരണയാത്ര നിലയ്ക്കലിൽ വിശ്രമത്തിലാണ്. അല്പസമയത്തിനുള്ളിൽ യാത്ര കാനനപാതയിലേക്ക് പ്രവേശിക്കും. തിരുവാഭരണങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായിവരുന്നു. വൈകുന്നേരത്തോടെ തിരുവാഭരണങ്ങൾ സന്നിധാനത്ത് എത്തിക്കഴിഞ്ഞാൽ ആഭരണങ്ങൾ ഭഗവാന് ചാർത്തി ദീപാരാധന നടക്കും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. തിരുവാഭരണ ഘോഷയാത്രയുടെ തത്സമയക്കാഴ്ച തത്വമയി നെറ്റ്‌വർക്കിൽ തുടരുന്നു. തിരുണാഭരണങ്ങൾ സന്നിധാനത്തെത്തി മകരവിളക്ക് ദർശനം കഴിയുന്നതുവരെയുള്ള ചടങ്ങുകൾ തത്വമയി തത്സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കും.

12 ന് ഉച്ചക്ക് ഒരുമണിയോടെയാണ് പന്തളം ദേവസ്വം ഓഫീസിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചത്. മുതിർന്ന രാജകുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് രാജപ്രതിനിധി ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്നില്ല.രണ്ടാം ദിനമായ ഇന്നലെ ഘോഷയാത്ര അയിരൂർ നിന്നും ളാഹ വരെയായിരുന്നു. ഭക്തിസാന്ദ്രമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വർണ്ണാഭമായ ചടങ്ങുകളോടെ വൻ ജനപങ്കാളിത്തത്തതോടെയാണ് തിരുവാഭരണ ഘോഷയാത്ര പുരോഗമിക്കുന്നത്. തിരുവാഭരണ ഘോഷയാത്രക്ക് മോട്ടോർ വാഹന വകുപ്പ് ഇലവുങ്കലിൽ ഒരുക്കിയ സ്വീകരണം ശ്രദ്ധേയമായിരുന്നു. തിരുവാഭരണയാത്രയുടെ തത്സമയക്കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.http://bit.ly/3Gnvbys

Related Articles

Latest Articles