ഗുരുവായൂരിൽ രേഖകൾ വ്യാജമായുണ്ടാക്കി തട്ടിപ്പ് നടത്തിയ വ്യാജ ഐപിഎസുകാരൻ വിപിൻ കാർത്തിക് അറസ്റ്റിൽ. ചിറ്റൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇതേ കേസിൽ വിപിന്റെ അമ്മയെയും പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിപിനും അമ്മയും ചേര്‍ന്ന് ധാരാളം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കാറിലും ബുള്ളറ്റിലും ഐപിഎസ് ഓഫീസറുടെ യൂണിഫോമിൽ നടന്നായിരുന്നു വിപിന്റെ തട്ടിപ്പ്. ഐപിഎസ് ഓഫീസര്‍ എന്ന നിലയില്‍ പോലീസിനെ ശിപാര്ശയ്ക്കായും വിപിൻ വിളിച്ചിരുന്നു. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകൾ പുറത്തായത്.

