Sunday, September 27, 2026

അദ്ധ്യാപകൻ എന്ന വ്യാജേന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു; വളാഞ്ചേരി സ്വദേശി മുഹമ്മദ് സാലിഹ് പിടിയിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അദ്ധ്യാപകൻ പിടിയിലായി. വളാഞ്ചേരി എടയൂർ സ്വദേശി പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹിനെയാണ് (24) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

12 കാരനാണ് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചത്. അദ്ധ്യാപകനാണെന്ന് പറഞ്ഞാണ് കുട്ടിയുടെ വാട്‌സ് ആപ്പ് നമ്പർ കൈക്കലാക്കിയത്. തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. മാതാപിതാക്കൾ വിവരം അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷന്‍ പി ഹണ്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles