Tuesday, May 21, 2024
spot_img

ട്വിറ്ററില്‍ തരംഗമായി മോദി; ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോകനേതാവ് ഇനി മുതല്‍ നമ്മുടെ പ്രധാനമന്ത്രി

ദില്ലി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഏഴ് കോടി പിന്നിട്ടു. 70 മില്യൺ പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പിന്തുടരുന്നത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ലോകനേതാവാണ് മോദി ഇപ്പോള്‍. പ്രധാനമന്ത്രി മോദിക്കുശേഷം, ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ പേജാണ് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ട്. 5.3 കോടി ഫോളോവേഴ്സ് ആണ് പോപ്പിനുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു കോടി പുതിയ ഫോളോവേഴ്സിനെയാണ് മോദിക്ക് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. ഇതിനു മുമ്ബ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബിനായിരുന്നു ലോകനേതാക്കന്മാരില്‍ വച്ച്‌ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉണ്ടായിരുന്നത്.

2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് മോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുന്നത്. 2010 ഒരുലക്ഷം ആളുകളായിരുന്നു അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. 2011ൽ ഇത് നാലുലക്ഷമായി ഉയർന്നു. 2020ൽ അത് 60 ദശലക്ഷം പിന്നിട്ടിരുന്നു. രാഷ്‌ട്രീയപരമായ നിലപാടുകള്‍ വ്യക്തമാക്കി അക്കൗണ്ടില്‍ സജീവമായി കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മിക്ക സോഷ്യല്‍ മീഡിയയിൽ ജനപ്രിയ നേതാവായി തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles