Monday, June 17, 2024
spot_img

കുടുംബ വഴക്ക് സംഘർഷത്തിൽ കലാശിച്ചു; തലക്കടിയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനെ തുടർന്ന് തലയ്ക്കടിയേറ്റ് ഒരാള്‍ മരിച്ചു. വഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയിലാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് തലയ്ക്കടിയേറ്റ് മരിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുക്കോട് തച്ചനടി ചന്തപുരയിലായിരുന്നു അബ്ബാസിന്റെ താമസം. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഇന്നു രാവിലെ മരിക്കുകയായിരുന്നു . മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles