Wednesday, May 22, 2024
spot_img

പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു; മരണം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന്

പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു.ഇന്ന് പുലർച്ചെയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംവിധായകൻ ഹൻസൽ മേത്ത ട്വിറ്ററിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. പരിണീത, മർദാനി, ഹെലികോപ്റ്റർ ഈല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജന ഹൃദയങ്ങൾ കീഴടക്കിയ സംവിധായകനാണ് പ്രദീപ് സർക്കാർ.

പ്രദീപ് സർക്കാർ ഡയാലിസിസിന് വിധേയനായിരുന്നു, അദ്ദേഹത്തിന്റെ പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പ്രദീപ് സർക്കാരുമായും സഹോദരി മാധുരിയുമായും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന നടി നീതു ചന്ദ്ര അദ്ദേഹത്തിന്റെ വിയോഗം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

Related Articles

Latest Articles