എറണാകുളം: ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ ഫൂട്ട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി ഇന്ത്യൻ ഫൂട്ട്ബോളിനു നിരവധി പ്രതിഭകളെ നൽകിയ പരിശീലകനായിരുന്നു. ഐ എം വിജയൻ മുതൽ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് അക്കൂട്ടത്തിൽ. ഇഎംഇ, സെക്കന്ദരാബാദ്, വാസ്കോ ഗോവ, ഓർക്കേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സർവീസസ്, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാന ടീമുകളിലും കളിച്ചിരുന്നു.
എം.ആര്‍.എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെ.എസ്.ഇ.ബി., സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്സ്, ജോസ്‌കോ എഫ്.സി., വിവ ചെന്നൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബുധനാഴ്ച രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. 2021 ൽ അദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു. വികസന കാര്യങ്ങളിൽ ബിജെപിയുടെ സമീപനമാണ് തന്നെ ആ പാർട്ടിയോട് അടുപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

