Thursday, May 9, 2024
spot_img

ഇന്ന് ലോക ഓസോൺ ദിനം; ഓസോൺ എന്ന പ്രാണന്റെ പുതപ്പ് സംരക്ഷിക്കാം

ഇന്ന് ഓസോൺ ദിനമാണ്. ഹാനികരമായ അൾട്രാവയലറ്റ് രശ്‌മികളിൽനിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന വാതകക്കുടയാണ് ഓസോൺ പാളി. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവാസവും കൂടിയാണിന്ന്. ഭൂമിയിൽനിന്നു 20 മുതൽ 35 കിലോമീറ്റർ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ.

ജീവികള്‍ക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികള്‍ സൂര്യനില്‍നിന്നു പുറപ്പെടുന്നുണ്ട്.ഏറ്റവും പ്രധാനം അള്‍ട്രാവയലറ്റ് കിരണങ്ങളാണ്. ഈ രശ്മികള്‍ പൂര്‍ണതോതില്‍ ഭൂമിയിലെത്തിയാല്‍ ജീവികളില്‍ മാരകരോഗങ്ങള്‍ക്കു കാരണമാകും. സൂര്യനില്‍നിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയില്‍ പതിക്കാതെ വളരെ ഉയരത്തില്‍വച്ചുതന്നെ തടയുകയാണ് ഓസോണ്‍പാളി ചെയ്യുന്നത്.
ആഗോള തപനം, ഹരിതഗ്രഹ വാതകങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ഉണ്ടാവുന്ന അപകടകരമായ വിസര്‍ജ്ജ്യങ്ങള്‍ എന്നിവ ഓസോണ്‍ പാളിയെ നശിപ്പിക്കാന്‍ പര്യാപ്തമാണ്.

ഭൂമിയുടെ മേല്‍പ്പാളിയിലുള്ള ഓസോണ്‍ തന്മാത്രകള്‍ ഭൂമിക്ക് ഗുണകരമാണെങ്കിലും മനുഷ്യര്‍ക്ക് തൊട്ടുമുകളിലുള്ള അന്തരീക്ഷത്തില്‍ ഓസോണ്‍ ഉണ്ടാവുന്നത് ആപത്ത് വിളിച്ചുവരുത്തും. ആസ്ത്‌മ, രോഗപ്രതിരോധ ശേഷി ഇല്ലായ്മ, ഗര്‍ഭച്ഛിദ്രം, ഉല്‍പ്പാദന ശേഷി ഇല്ലായ്മ എന്നിവയൊക്കെ ഇതുകൊണ്ട് ഉണ്ടാവാം. 1994-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനുശേഷം 1995 മുതല്‍ക്കാണ് ലോകവ്യാപകമായി ഓസോണ്‍ദിനം ആചരിച്ചുവരുന്നു.

Related Articles

Latest Articles