Sunday, May 19, 2024
spot_img

ഇടുക്കി നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു ; പ്രതി ജോബിൻ തോമസ് പോലീസ് കസ്റ്റഡിയിൽ ; കൊലപാതക കാരണം കുടുംബ വഴക്ക്

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാ പിതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൾ ടിന്റുവിന് നേരെയുണ്ടായ ആക്രമണം തടയുന്നതിനിടെയായിരുന്നു ടോമിയ്‌ക്ക് വെട്ടേറ്റത്. ടിന്റുവിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ടിന്റു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

ജോബിൻ തന്റെ കത്തികൊണ്ടാണ് ഇരുവരെയും ആക്രമിച്ചത്. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ കച്ചവടം നടത്തി വരികയായിരുന്നു ജോബിൻ. ഇയാളും ഭാര്യ ടിന്റുവും ഏറെ നാളായി പിണങ്ങി താമസിക്കുകയായിരുന്നു. ഇന്നലെ അർദ്ധ രാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിൻ ആക്രമണം നടത്തിയത്.

Related Articles

Latest Articles